Translate

Saturday, June 25, 2011

ഭൂമിയിലെ മാലാഖമാര്‍..

ആര്‍ സി സിയില്‍ രക്തം ദാനം ചെയ്യാന്‍ പോയപോള്‍ യാദൃശ്ചികമായി രക്തം സ്വീകരിക്കേണ്ട വ്യക്തിയുടെ മകന്‍ എന്നെ അച്ഛനെ കാണിക്കാനായി കൂട്ടിക്കൊണ്ടു പോയി... അച്ഛന് ബ്ലഡ്‌ കാന്‍സര്‍ ആണ് ...സംസരിക്കുന്നൊന്നുമില്ല....അച്ഛാ ,ഈ ഡോക്ടര്‍,അച്ഛന് ബ്ലഡ്‌ തരാന്‍ വന്നതാണ്... അദ്ദേഹം കണ്ണ് തുറന്നു എന്നെ ഒന്ന് നോക്കി ....വീണ്ടും കണ്ണടച്ച് കിടന്നു....മകന്‍ ഡോക്ടര്‍ ആണ്...സര്‍ജറി ബിരുദാനന്തര ബിരുദം തിരുനെല്‍വേലി മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു ...എല്ലാവരും കൈ ഒഴിഞ്ഞപ്പോള്‍ ലീവ് എടുത്തു അച്ഛനെ ചികിത്സിക്കാന്‍ ആര്‍ സി സി യില്‍ വന്നതാണ് .....എന്റെ അത്രയും തന്നെ പ്രായമുള്ള ഒരു പെണ്‍കുട്ടി വന്നു മൂത്രം നനഞ്ഞിരുന്ന അച്ഛന്റെ വസ്ത്രം മാറ്റി ഉണങ്ങിയ വസ്ത്രം ധരിപ്പിച്ചു ...നനഞ്ഞ വസ്ത്രം അലക്കിയിടുന്നു... മകളായിരിക്കും,ഞാന്‍ കരുതി...തിരുവനന്തപുരത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ അധികം ഇല്ലാതിരുന്നതിനാല്‍ പലപ്പോഴും എനിക്കവരെ സഹായിക്കാന്‍ പോകേണ്ടി വന്നു..മൂന്നു പേരോടും മാനസികമായി ഒരു അടുപ്പം...ഒരു ദിവസം ആ പെണ്‍കുട്ടി എന്നോട് പറഞ്ഞു ഷെറിന്‍ വിചാരിക്കുന്നപോലെ ഞാന്‍ ഡോക്ടറുടെ പെങ്ങളല്ല..ഈ അച്ഛന്റെ മകളുമല്ല ....പിന്നെ? ആ കുട്ടി ചിരിച്ചു ...ഞാന്‍ സാറിന്റെ ഒരു സുഹൃത്താണ്....സാറ് പഠിക്കുന്ന കോളേജില്‍ മൈക്രോബയോളജി വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം ചെയുന്ന ഡോക്ടര്‍ ആണ്...പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല....കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ആയിരിക്കും ..മനസ്സില്‍ വിചാരിച്ചു...അല്ലാതെ ആരെങ്കിലും ഇത്രയും സീരിയസ് ആയ പഠനത്തിനിടയില്‍ വെറുമൊരു സുഹൃത്തിനു വേണ്ടി ലീവ് എടുത്തു വീട്ടില്‍ നിന്ന് മാറി ഇങ്ങനെ ഒരു ആശുപത്രിയില്‍ വന്നു മലവും മൂത്രവും ഒക്കെ കഴുകി ഇരിക്കുമോ....എന്റെ മനസ്സ് വായ്ച്ചത് പോലെ ആ കുട്ടി പറഞ്ഞു,...ഷെറിന്‍ കരുതുന്നത് പോലെ ഞങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നവരല്ല,...ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ മുന്‍പ് വലിയ പരിചയവുമില്ല ...സാറിന്റെ അടുത്ത സുഹൃത്ത്‌ എന്റെ റൂം മേറ്റ്‌ ആണ് ....സാറിന്റെ അച്ഛന് സുഖമില്ല എന്നും ,നോക്കാന്‍ വീട്ടില്‍ വേറെ ആരും ഇല്ല എന്നും അവള്‍ പറഞ്ഞിട്ടുണ്ട്....അവള്‍ ആണ് ഇവിടെ വരാന്‍ ഒരുങ്ങിയിരുന്നത് പക്ഷെ അവള്‍ക്കു ലീവ് കിട്ടിയില്ല...അപ്പോള്‍ പകരം ഞാന്‍ വരാമോ എന്ന് അവള്‍ ചോദിച്ചു..ഞാന്‍ സമ്മതിക്കുകയും ചെയ്തു....ഇടയ്ക്ക് രണ്ടു ദിവസം അവള്‍ ഇവിടെ വന്നിരുന്നു...ഷെറിന്‍ കണ്ടില്ല എന്ന് തോന്നുന്നു.....അച്ഛനും അമ്മയും ഒക്കെ സമ്മതിച്ചോ ഇങ്ങനെ വലിയ പരിചയമൊന്നും ഇല്ലാത്ത ഒരാളെ ശുശ്രുഷിക്ക്കാന്‍ പഠനം ഒക്കെ മാറ്റി വച്ച് രണ്ടു മൂന്നാഴ്ച അവധിയും എടുത്തു ഇങ്ങനെ വന്നു നില്‍ക്കാന്‍ ?ഒരു പക്ഷെ ഇത്രയും ലീവ് കാരണം ഒരു സെമെസ്റെര്‍ പരീക്ഷ തന്നെ എഴുതാന്‍ പറ്റാതെ വരില്ലേ? ഒരാള്‍ക്ക്‌ ഒരു ആവശ്യം വരുമ്പോഴല്ലേ സഹായിക്കേണ്ടത്...പിന്നെ അമ്മ ഡോക്ടര്‍ ആണ്...അമ്മ പറഞ്ഞത്,ഇത് നല്ല കാര്യം തന്നെയാണ്..ലീവ് എടുത്തു അദ്ദേഹത്തെ നോക്കിയിട്ട് വന്നാല്‍ മതി എന്നാണു... മാത്രമല്ല,സാറിന്റെ അച്ഛന് തുടക്കത്തില്‍ ഞാന്‍ ഇതൊക്കെ ചെയ്യുന്നതില്‍ എതിര്പുണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ ഒരു മകളെ പോലെ എന്നോട് അട്ജസ്റ്റെട് ആണ്...എന്റെ അച്ഛനാണെങ്കില്‍ ചെറുപ്പതിലെ മരിച്ചുപോയി..എനിക്ക് എന്റെ അച്ഛനെ ശുശ്രൂഷിക്കാന്‍ അവസരം കിട്ടി എന്നെ ഞാന്‍ കരുതുന്നുള്ളൂ......ആ കുട്ടിയുടെ മുന്‍പില്‍ ഞാനങ്ങു ചെറുതായി ചെറുതായി ഇല്ലാതായി പോകുന്നത് പോലെ തോന്നി എനിക്ക് .....ആ കുട്ടിയോടെ ഒരു പാട് സ്നേഹവും ബഹുമാനവും ആരാധനയും....ദിവസങ്ങള്‍ കടന്നു പോയി...ഒരു ദിവസം രാവിലെ അദ്ദേഹം മരിച്ചു എന്ന് എനിക്ക് ഫോണ്‍ വന്നു .....എന്നെ ഒരു പാട് പാഠങ്ങള്‍ പഠിപ്പിച്ച ആ കുട്ടി ആംബുലന്‍സില്‍ അച്ഛന്റെ അടുത്തിരിക്കുന്നു ,കരഞ്ഞു കലങ്ങിയ കണ്ണുകളുമായി.... മനസ്സില്‍ എന്തോ ഒരു വേദനയോടെ ഞാന്‍ നോക്കി നിന്നു അവര്‍ പോയി മറയുന്നത്... ...

5 comments:

Sanu James said...
This comment has been removed by the author.
Sanu James said...

കൊള്ളാം ഡോക്ടര്‍ ഗംഭീരം .................

Sanu James said...

ഡോക്ടര്‍ എഴുതിയിരിക്കുന്നതിന്റ്റെ ഇടക് കുട്ടി എന്നതിന് പകരം കുട്ട എന്നായിട്ടുണ്ട് അത് തിരുത്തണേ.....

Sherin vimal said...

തിരുത്തി..

മറ്റക്കര said...

"നിഷ്കാമ കര്‍മ്മം " എന്നത് ഏറ്റവും മഹത്തരം ആണെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും ജീവിതത്തില് പകര്‍ത്താന്‍ പറ്റിയിട്ടിലെങ്കിലും... തിരക്ക് പിടിച്ച ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയും സ്വയം സമര്‍പ്പിക്കുന്ന ഇവരെ മാലാഖമാര്‍ എന്ന് വിളിച്ചാല്‍ മതിയാവുമോ